English| മലയാളം
kalpetta

കേരളത്തിലെ വയനാട് ജില്ലയുടെ ആസ്ഥാനമാണ് കല്‍പ്പറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. വയനാട്ടിലെ ഒരേയൊരു മുനിസിപ്പല്‍ പട്ടണമാണ് കല്‍പ്പറ്റ. വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കല്‍പ്പറ്റ. കടല്‍നിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തിലാണ് കല്‍പ്പറ്റ സ്ഥിതിചെയ്യുന്നത്. 12 ഡിഗ്രി അക്ഷാംശവും 72 ഡിഗ്രി രേഖാംശവുമാണ് ഭൂപടത്തില്‍ കല്‍പ്പറ്റയുടെ സ്ഥാനം.