മാന്യരെ,
കല്‍പ്പറ്റ നഗരസഭയുടെ "എല്ലാവര്ക്കും കുടിവെള്ളം" എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാവുകയാണ്. കല്‍പ്പറ്റ നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം 2012 ഫെബ്രുവരി 3 ന് വൈകുന്നേരം 3 മണിക്ക് ബഹു മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിര്‍വഹിക്കുകയാണ്. ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവൃത്തി ബഹു സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ പി ജെ ജോസഫും പൈപ്പ് ലൈന്‍ സ്ഥാപന പ്രവൃത്തി ഉദ്ഘാടനം ബഹു പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി കുമാരി പി കെ ജയലക്ഷ്മിയും നിര്‍വഹിക്കുന്നതാണ്.
നഗരസഭാ നിവാസികളുടെ ചിരകാലസ്വപ്നം പൂവണിയുന്ന ഈ ധന്യമുഹൂര്‍ത്തത്തിലേക്ക് എല്ലാവരുടേയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
കുര്യന് ജോണ്‍ എ പി ഹമീദ്
നഗരസഭ സെക്രട്ടറി നഗരസഭ ചെയര്മാന്