English| മലയാളം

Archive

March 7th, 2011

ആമുഖം

തലശ്ശേരി സബ് കളക്ടറുടെ നേതൃത്വത്തില്‍ ജന്മിമാര്‍, പ്രമാണിമാര്‍, ജന പ്രമുഖര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്ത് കല്‍പ്പറ്റ പഞ്ചായത്ത് രൂപീകരണത്തിനു 1953 ല്‍ തീരുമാനം എടുക്കുകയും തുടര്‍ന്ന് കല്ലങ്കോടന്‍ മൊയ്തീനെ ആദ്യ പ്രസിഡന്റായി ഏകകണ്ഠേന തിരഞ്ഞെടുക്കുകയും ചെയ്തു. ഈ പഞ്ചായത്ത് 1967 ല്‍ ഒന്നാം ഗ്രേഡ് പഞ്ചായത്തായും 1971 ല്‍ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായി ഉയര്‍ത്തുകയും ചെയ്തു. 1990 ഏപ്രില്‍ ഒന്നിന് കല്‍പ്പറ്റ നഗരസഭയായി പ്രഖ്യാപിക്കപ്പെട്ടു. 1995 സെപ്തംബര്‍ 25 ന് നടന്ന തെരഞ്ഞെടുപ്പിലൂടെ അഡ്വക്കേറ്റ് പി.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

വില്ലേജ്  :   കല്‍പ്പറ്റ,കോട്ടപ്പടി, തൃക്കൈപ്പാറ
താലൂക്ക്‌  :   വൈത്തിരി
അസംബ്ലിമണ്ഡലം  :   കല്‍പ്പറ്റ

ചരിത്രം

എ.ഡി. 930 വരെ മൈസൂറിലെ ഗംന്‍ഗാ വംശത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ഈ പ്രദേശം. പിന്നീട് ഹോയ്സലാ വംശത്തിന്റെ കീഴിലായി. അതിനുശേഷം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലും തുടര്‍ന്ന് മൈസൂര്‍ ഓഡയാര്‍ വംശത്തിന്റെ ആധിപത്യത്തിലുമായി. രാജവംശത്തിന്റെ കീഴിലായിരുന്ന കല്‍പ്പറ്റയുടെ ചരിത്രമാണ് പിന്നീടങ്ങോട്ട് കാണുന്നത്. പഴശ്ശി രാജവംശത്തിന്റെ പ്രതിനിധിയായി ഭരണം നടത്തിയിരുന്നത് കല്‍പ്പറ്റ നായരായിരുന്നു. മൈസൂര്‍ സുല്‍ത്താന്‍മാരുടെ പടയോട്ടത്തിന്റെ ഫലമായി കല്‍പ്പറ്റ മലബാറില്‍ നിന്നും മാറി ശ്രീരംഗപട്ടണത്തിന്റെ ഭാഗമായി.