വില്ലേജ് | : | കല്‍പ്പറ്റ,കോട്ടപ്പടി, തൃക്കൈപ്പാറ |
താലൂക്ക് | : | വൈത്തിരി |
അസംബ്ലിമണ്ഡലം | : | കല്‍പ്പറ്റ |
പാര്‍ലമെന്റ്മണ്ഡലം | : | കോഴിക്കോട് |
അതിരുകള്‍
വടക്ക് : കോട്ടത്തറ, മുട്ടില്‍ പഞ്ചായത്തുകള്‍ കിഴക്ക് : മേപ്പാടി, മുട്ടില്‍ പഞ്ചായത്തുകള്‍, തെക്ക് : വൈത്തിരി പഞ്ചായത്ത്, പടിഞ്ഞാറ് : വൈത്തിരി പഞ്ചായത്ത്.
ഭൂപ്രകൃതി
ഡക്കാന്‍ പീഠഭൂമിയുടെ തുടര്‍ച്ചയായി കിടക്കുന്ന കല്‍പ്പറ്റ കുന്നുകളും വയലുകളും ചേര്‍ന്ന ഭൂപ്രകൃതിയാണ്. ഇവിടെ അക്ഷാംശം 11,26,28 നും 11, 98, 22 നും രേഖാംശം 75 46 38 നും 76 26 11 നും ഇടയില്‍ വയനാട് ജില്ലയുടെ തെക്ക് കിഴക്ക് ഭാഗത്താണ് കല്‍പ്പറ്റ നഗരസഭ സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2700 അടി ഉയരത്തിലാണ് കല്‍പ്പറ്റ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഭൂരിഭാഗം പ്രദേശങ്ങളിലും പശിമയുള്ള ചുവന്ന മണ്ണാണ് കണ്ടുവരുന്നത്. ഇതിനുപുറമെ പാറക്കല്ലുകളും, കരിമണ്ണും വയലുകളില്‍ മണല്‍ കലര്‍ന്ന മണ്ണും ചിലയിടങ്ങളില്‍ ചെളിമണ്ണും കണ്ടുവരുന്നു. അമ്ലത്വം കൂടിയ സ്വഭാവമാണ് മണ്തരങ്ങള്ക്ക് പൊതുവെയുള്ളത്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മയിലാടിപ്പാറ, മുച്ചിക്കുണ്ട്, തേയില എസ്റ്റേറ്റുകള്‍, നാലു കെട്ടും ചോല
|